• +91 471 2326522
  • +91 471 2331368
ത്രിപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനും – മാസ്റ്റേഴ്സ് ആർ.സി.സി.എ ഏറണാകുളത്തിനും, വിജയം. പെരിന്തൽമണ്ണ ജോളിറോവേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മുപ്പത്തി ഏഴാമത് ഡോ: എം.എസ്.നായർ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ന് നടന്ന രണ്ടാം ഘട്ട പൂൾ – എ ലീഗ് മത്സരത്തിൽ ത്യപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് 14 റൺസിന് ഫാൽക്കൺസ് സി.സി കാലിക്കറ്റിനെയും, മാസ്റ്റേഴ്സ് ആർ.സി.സി.എ ഏറണാകുളം 6 വിക്കറ്റുകൾക്ക് റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂരിനെയും പരാജയപ്പെടുത്തി. രാവിലെത്തെ മത്സരത്തിൽ ടോസ് നേടിയ ഫാൽക്കൺസ് സി.സി കാലിക്കറ്റ് ത്യപ്പൂണിത്തുറക്ക് ബാറ്റിംഗ് നൽകി. ത്യപ്പൂണിത്തുറ സി.സി 30 ഓവറിൽ 8 വിക്കറ്റിന് 159 റൺസ്. അനന്ദു സുനിൽ 47 റൺസും, ആകാശ് കെ.ബാബു 41 റൺസും. ഫാൽക്കൺസിന്റെ അക്ഷയ് കെ.സി 6 ഓവറിൽ 43 റൺസിന് 3 വിക്കറ്റ് ഫാൽക്കൺസ് സി.സി കാലിക്കറ്റ് 28.3 ഓവറിൽ 145 റൺസിന് എല്ലവരും പുറത്ത്. ഭരത് സൂര്യ 39 റൺസ്, പ്രകാശ് 31 റൺസ്. ത്യപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിന്റെ ആദിത്യ ചന്ദ്രൻ 6 ഓവറിൽ 29 റൺസിന് 4 വിക്കറ്റ്. ഉച്ചക്ക് ശേഷം നടന്ന മത്സരത്തിൽ ടോസ് നേടിയ റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂർ 30 ഒവറിൽ 6 വിക്കറ്റിന് 163 റൺസ്. റാഹുൽ സി പുറത്താകാതെ 42* റൺസ്, ശ്രീരുപ് എം.പി 31 റൺസ്. മാസ്റ്റേഴ്സ് ആർ.സി.സി.എ ഏറണാകുളം 25.5 ഓവറിൽ 4 വിക്കറ്റിന് 165 റൺസ്. ക്യാപ്റ്റൻ വിനുകുമാർ പുറത്താകാതെ 73* റൺസും, ഹരിക്യഷ്ണൻ 30 റൺസും നേടി. Link online score card https://cricheroes.in/scorecard/809388/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/Tripunithura-Cricket-Club-Ekm-vs-Falcons-CC-Kozhikode#scorecard https://cricheroes.in/scorecard/809393/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/Red-Flower-B-K-55-vs-Masters-RCCA-Ernakulam#scorecard

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES