• +91 471 2326522
  • +91 471 2331368

മാസ്റ്റേഴ്സ് ആർ.സി.സി.എ ഏറണാകുളത്തിനും,റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂരിനും വിജയം

ഇരു ടീമുകളും സെമി-ഫൈനലിലേക്ക് പ്രവേശിച്ചു.

പെരിന്തൽമണ്ണ ജോളിറോവേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മുപ്പത്തി ഏഴാമത് ഡോ: എം.എസ്.നായർ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ന് നടന്ന രണ്ടാം ഘട്ട പൂൾ – എ ലീഗ് മത്സരത്തിൽ മാസ്റ്റേഴ്സ് ആർ.സി.സി.എ ഏറണാകുളം 7 വിക്കറ്റുകൾക്ക് ത്യപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെയും, റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂർ 7 വിക്കറ്റുകൾക്ക് ഫാൽക്കൺസ് സി.സി കാലിക്കറ്റിനെയും പരാജയപ്പെടുത്തി.

പൂൾ ‘എ‘ യിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്നും വിജയിച്ച് മാസ്റ്റേഴ്സ് ആർ.സി.സി എ ഏറണാകുളം പൂൾ ജേതാക്കളും, രണ്ട് ജയത്തോടെ റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂർ റണ്ണേഴ്‌സുമായി. ഇരു ടീമുകളും സെമി ഫൈനലിലേക്ക് പ്രവേശിച്ചു.

സ്കോർ: രാവിലെത്തെ മത്സരത്തിൽ ടോസ് നേടിയ ത്യപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് 29.3 ഓവറിൽ 98 റൺസിന് എല്ലാവരും പുറത്തായി. അനന്ദു സുനിൽ 25 റൺസ്. മാസ്റ്റേഴ്സിന്റെ അജിത്ത് വി 6 ഓവറിൽ 12 റൺസിന് 3 വിക്കറ്റ്.

മാസ്റ്റേഴ്സ് ആർ.സി.സി.എ ഏറണാകുളം 20.4 ഓവറിൽ 3 വിക്കറ്റിന് 99 റൺസ്. ക്യാപ്റ്റൻ വിനു കുമാർ പുറത്താകാ‍തെ 26* റൺസ്.

ഉച്ചക്ക് ശേഷം നടന്ന മത്സരത്തിൽ ടോസ് നേടിയ ഫാൽക്കൺസ് സി.സി കാലിക്കറ്റ് 28.5 ഓവറിൽ 112 റൺസിന് എല്ലാവരും പുറത്തായി. അജിൻദാസ് 30 റൺസ്. റെഡ് ഫ്ലവർ ബി.കെ 55 ന്റെ അക്ഷയ് ചന്ദ്രൻ 6 ഓവറിൽ 6 റൺസിന് 4 വിക്കറ്റ്.

റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂർ 20.1 ഓവറിൽ 3 വിക്കറ്റിന് 116 റൺസ്. ക്യാപ്റ്റൻ അക്ഷയ് ചന്ദ്രൻ പുറത്താകതെ 52* റൺസ്, സൽമാൻ നിസാർ 30 റൺസ്.

Online score card

https://cricheroes.in/scorecard/809400/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/Falcons-CC-Kozhikode-vs-Red-Flower-B-K-55?fbclid=IwAR3r77ndwwfcf287tJ3yWbQMqUWUidY_OG1Om4UMviRGaIU8eiylljRRZaI#scorecard

https://cricheroes.in/scorecard/809398/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/Tripunithura-Cricket-Club-Ekm-vs-Masters-RCCA-Ernakulam?fbclid=IwAR323L0LzcofYm82VpH2Bx0J6ZeUTvKBoQ7hsEacTGrxyE5RA1OnpDTBo9E#scorecard

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES