• +91 471 2326522
  • +91 471 2331368

കൃഷ്ണഗിരി : ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നു വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഘ്യത്തിൽ വൃക്ഷ തൈകൾ നട്ടു . ഡൽഹി രഞ്ജി കോച്ചും മലയാളിയുമായ ഭാസ്കർ പിള്ള വൃക്ഷ തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്‌തു . കൃഷ്ണഗിരി സ്റ്റേഡിയത്തിൽ മെയ് 21 മുതൽ ജൂൺ 14 വരെ നടക്കുന്ന നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ അണ്ടർ 16 ക്യാമ്പിന്റെ ഭാഗമായാണ് അദ്ദേഹം വയനാട്ടിൽ എത്തിയത് .ആന്ധ്ര ക്രിക്കറ്റ് താരവും അണ്ടർ 16 ഹെഡ് കോച്ചുമായ ജെ കൃഷ്ണ റാവു , ഗുജറാത്ത് രഞ്ജി കോച്ച് ഹിതേഷ് മജുന്താർ , ജാർഖണ്ഡ് വുമൺ കോച്ച് സഞ്ജയ് പാണ്ഡെ , കർണ്ണാടക മുൻ രഞ്ജി താരം കെ ജശ്വന്ത്‌ , പൂനെയിൽ നിന്നുള്ള ഫിസിയോ രാഹുൽഅ ഹുൽവാലിയ , തമിഴ്നാട്ടിൽ നിന്നുള്ള ഫിസിയോ ശ്രീനിവാസ് റാവു , ട്രെയിനേർസായ നരേഷ് രാംദാസ് , പ്രിയങ്ക സിസോഡിയ , മലയാളി വീഡിയോ അനലിസ്റ്റായ ആരോൺ തോമസ് എന്നീ ബി സി സി ഐ ഒഫീഷ്യൽസിനൊപ്പം കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റായ ശ്രീ നാസിർ മച്ചാൻ, വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ്‌ സെക്രട്ടറിയുമായ സലിം കടവൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES