• +91 471 2326522
  • +91 471 2331368
മുത്തൂറ്റ് ഇ.സി.സി ‘എ’ ഏറണാകുളത്തിനും, ജോളീ റോവേഴ്സ് പെരിന്തൽമണ്ണക്കും വിജയം പെരിന്തൽമണ്ണ ജോളിറോവേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മുപ്പത്തി ഏഴാമത് ഡോ: എം.എസ്.നായർ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ന് നടന്ന രണ്ടാം ഘട്ട പൂൾ – ‘ബി’ ലീഗ് മത്സരത്തിൽ മുത്തൂറ്റ് ഇ.സി.സി ‘എ’ ഏറണാകുളം 73 റൺസിന് ഗാലക്സി പാലക്കാടിനെയും, ജോളീ റോവേഴ്സ് പെരിന്തൽമണ്ണ 72 റൺസുകൾക്ക് സ്വാൻടൺസ് ഏറണാകുളത്തെയും പരാജയപ്പെടുത്തി. സ്കോർ: രാവിലെത്തെ മത്സരത്തിൽ മുത്തൂറ്റ് ഇ.സി.സി. ‘എ’ ഏറണാകുളം 30 ഓവറിൽ 4 വിക്കറ്റിന് 224 റൺസ്. വിഷ്ണു മോഹൻ സെഞ്ചുറിയും (102 റൺസ്), വിഷ്ണു രാജ് 94 റൺസും നേടി. ഗാലക്സി പാലക്കാട് 30 ഓവറിൽ 9 വിക്കറ്റിന് 151 റൺസ്. അമൽ സി.എ 51 റൺസ്. മുത്തൂറ്റ് ഇ.സി.സിയുടെ ബിജു നാരയണൻ പിള്ളൈ 6 ഓവറിൽ 23 റൺസിന് 5 വിക്കറ്റ്. ഉച്ചക്ക് ശേഷം നടന്ന മത്സരത്തിൽ ജോളീ റോവേഴ്സ് പെരിന്തൽമണ്ണ 30 ഓവറിൽ 9 വിക്കറ്റിന് 171 റൺസ്. ശ്രീഹർഷ് വി.നായർ 39 റൺസ്. സ്വാൻടൺസിന്റെ ഹരി ക്യഷ്ണൻ 6 ഓവറിൽ 37 റൺസിന് 3 വിക്കറ്റ്. സ്വാൻടൺസ് ഏറണാകുളം 23 ഓവറിൽ 99 റൺസിന് എല്ലവരും പുറത്തായി. അഭി ജി.കെ 28 റൺസ്. ജോളീ റോവേഴ്സിന്റെ റബിൻ ക്യഷ്ണ എം 3 ഓവറിൽ 17 റൺസിന് 3 വിക്കറ്റും, ഷബിൻ പാഷാ കെ.പി 6 ഓവറിൽ 26 റൺസിന് 3വിക്കറ്റും നേടി. നാളെ (25-02-2020) പൂൾ – ബി മത്സരത്തിൽ രാവിലെ സ്വാൻടൺസ് ഏറണാകുളം മുത്തൂറ്റ് ഇ.സി.സി ‘എ‘ ഏറണാകുളത്തെയും, ഉച്ചക്ക് ശേഷം ജോളീ റോവേഴ്സ് പെരിന്തൽമണ്ണ – ഗാലക്സി പാലക്കാടിനെയും നേരിടും. Link online score card today’s matches https://cricheroes.in/scorecard/823194/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/Muthoot-ECC-A-Ernakulam-vs-Galaxy-Palakkad#scorecard https://cricheroes.in/scorecard/823201/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/Jolly-Rovers-Perintalmanna-vs-Swantons-Ernakulam-A#scorecard

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES