• +91 471 2326522
  • +91 471 2331368

മാസ്റ്റേഴ്സ് ആർ.സി.സി.എ ഏറണാകുളത്തിനും, റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂരിനും വിജയം.

പെരിന്തൽമണ്ണ ജോളിറോവേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മുപ്പത്തി ഏഴാമത് ഡോ: എം.എസ്.നായർ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ന് ആരംഭിച്ച രണ്ടാം ഘട്ട പൂൾ – എ ലീഗ് മത്സരത്തിൽ മാസ്റ്റേഴ്സ് ആർ.സി.സി.എ ഏറണാകുളം 38 റൺസിന് ഫാൽക്കൺസ് സി.സി കാലിക്കറ്റിനെയും, റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂർ 43 റൺസിന് ത്യപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെയും പരാജയപ്പെടുത്തി.

രാവിലെത്തെ മത്സരത്തിൽ ടോസ് നേടിയ ഫാൽക്കൺസ്.സി.സി – മാസ്റ്റേഴ്സ് ആർ.സി.സി.എക്ക് ബാറ്റിംഗ് നൽകി. മാസ്റ്റേഴ്സ് ആർ.സി.സി.എ 29.1 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്ത്. ക്യാപ്റ്റൻ വിനു കുമാർ 62 റൺസ്. ഫാൽക്കൺസിന്റെ ആൽഫി 5 ഓവറിൽ 24 റൺസിന് 3 വിക്കറ്റ്.ഫാൽക്കൺസ് സി.സി കാലിക്കറ്റ് 29.5 ഓവറിൽ 124 റൺസിന് എല്ലാവരും പുറത്തായി. ആഷിഖ് അലി 38 റൺസ്. മാസ്റ്റേഴ്സ് ആർ.സി.സി. എയുടെ അഖിൽ 6 ഓവറിൽ 15 റൺസിന് 3 വിക്കറ്റ്.

ഉച്ചക്ക് ശേഷം നടന്ന മത്സരത്തിൽ ടോസ് നേടിയ റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂർ 30 ഓവറിൽ 9 വിക്കറ്റിന് 174 റൺസ്. ധീരജ് പ്രേം 56 റൺസ്, വിനൂപ് എസ്.മനോഹരൻ 42 റൺസ്, സൽമാൻ നിസാർ 33 റൺസ്.

ത്യപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് 27.4 ഓവറിൽ 131 റൺസിന് എല്ലാവരും പുറത്തായി. അബ്ദുൽ ബാസിത്ത് പി.എ 40 റൺസ്. റെഡ് ഫ്ലവർ ബി.കെ 55 ന്റെ വിനൂപ് എസ്.മനോഹരൻ 6 ഓവറിൽ 34 റൺസിന് 4 വിക്കറ്റും, ഫർസീൻ 4.4 ഓവറിൽ 16 റൺസും, അക്ഷയ് ചന്ദ്രൻ 6 ഓവറിൽ 16 റൺസും വിട്ട് നൽക് 3 വിക്കറ്റ് വീതം വീഴ്ത്തി.

Link online score card

https://cricheroes.in/scorecard/809380/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/Red-Flower-B-K-55-vs-Tripunithura-Cricket-Club-Ekm?fbclid=IwAR3LDHbon8h7-cIwx4r4poLbbzQbNZWkfrNaPlRJDjlmNdWZnGV5q7a6RC4#scorecard

https://cricheroes.in/scorecard/809376/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/Masters-RCCA-Ernakulam-vs-Falcons-CC-Kozhikode?fbclid=IwAR2JjaIzRrAC7MNP8kxsaiZIlwLmWKNy7u2g-chrop0gi-eRY3ch_RofbcA#scorecard

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES