• +91 471 2326522
  • +91 471 2331368

ജോളീ റോവേഴ്സ് പെരിന്തൽമണ്ണക്കും, റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂരിനും വിജയം.

പെരിന്തൽമണ്ണ ജോളിറോവേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മുപ്പത്തി ഏഴാമത് ഡോ: എം.എസ്.നായർ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ന് നടന്ന മത്സരങ്ങളിൽ ജോളീ റോവേഴ്സ് പെരിന്തൽമണ്ണ 3 വിക്കറ്റുകൾക്ക് എസ്.എൻ.കോളേജ് കണ്ണൂരിനെയും, റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂർ 7 വിക്കറ്റുകൾക്ക് മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് ഏറണാകുളത്തെയും പരാജയപ്പെടുത്തി.

വിജയിച്ച ഇരു ടീമുകളും രണ്ടാം ഘട്ട മത്സരങ്ങളിലേക്ക് പ്രേവേശിച്ചു. 8 ടീമുകളെ രണ്ട് പൂളാക്കി തിരിച്ചുള്ള ക്വാർട്ടർ ഫൈനൽ ലീഗ് മത്സരങ്ങൾ വെള്ളിയാഴ്ച്ച ആരംഭിക്കും.ഇന്ന് രാവിലെത്തെ മത്സരത്തിൽ ടോസ് നേടിയ എസ്.എൻ.കോളേജ് കണ്ണൂർ 28.1 ഓവറിൽ 101 റൺസിന് എല്ലാവരും പുറത്തായി. അലൻ ജോസഫ് 24 റൺസ്. ജോളീ റോവേഴ്സിന്റെ കെ.എം ആസിഫ് 5.1 ഓവറിൽ 12 റൺസിന് 4 വിക്കറ്റ്.

ജോളീ റോവേഴ്സ് പെരിന്തൽമണ്ണ 19.3 ഓവറിൽ 7 വിക്കറ്റിന് 103 റൺസ്. ആനന്ദ് ക്യഷ്ണൻ 31 റൺസ്, കെ.എം ആസിഫ് പുറത്താകാ‍തെ 26* റൺസ്. എസ്.എൻ.കോളേജിന്റെ അതുൽ എ 6 ഓവറിൽ 27 റൺസിന് 4 വിക്കറ്റ്.ഉച്ചക്ക് ശേഷം നടന്ന മത്സരത്തിൽ ടോസ് നേടിയ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് ഏറണാകുളം 30 ഓവറിൽ 9 വിക്കറ്റിന് 132 റൺസ്. ഹരിക്യഷ്ണൻ ആർ 50 റൺസ്. അക്ഷയ് ചന്ദ്രൻ 6 ഓവറിൽ 14 റൺസും, വീനൂപ് എസ് മനോഹരൻ 6 ഓവറിൽ 18 റൺസും വിട്ട്കൊടുത്ത് 3 വിക്കറ്റ് വീതം നേടി.

റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂർ 24.1 ഓവറിൽ 3 വിക്കറ്റിന് 134 റൺസ്. സൽമാൻ നിസാർ പുറത്താകാ‍തെ 51* റൺസും, വിനൂപ് എസ്.മനോഹരൻ 31 റൺസും നേടി.

Link online score card

https://cricheroes.in/scorecard/805690/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/S-N-College-Kannur-vs-Jolly-Rovers-Perintalmanna?fbclid=IwAR19Kg5tHw2BdFF8Q1RiyaO7UabX3g-Wu11GGoxeqhsXHO8lS7roRiXzS30

https://cricheroes.in/scorecard/805084/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/Muthoot-Microfin-Ltd-Ernakulam-vs-Red-Flower-B-K-55?fbclid=IwAR1Zym_UehBkU2hrmgOvfQJwhYUMDw2AYJqsu3yDrtaA6sw2kRmKV5W8cRU

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES