• +91 471 2326522
  • +91 471 2331368
കാഴ്ചപരിമിതരുടെ ടി-20 ലോകകപ്പില്‍ പാക്കിസ്ഥാനെ 9 വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ ജേതാക്കളായി.ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 197 റണ്‍സിന്റെ വെല്ലുവിളി 17.4ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറി കടന്നു.ഇന്ത്യയ്ക്കായി പ്രകാശ് ജയരാമയ്യ 99 ഉം അജയ്കുമാര്‍ റെഢി 43 ഉം റണ്‍സ് വീതം നേടി.തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഇന്ത്യ ടി-20 ലോകകപ്പ് ചാമ്പ്യന്മാരാകുന്നത്.ഏഷ്യാകപ്പ്,ലോക ഏകദിനം,ടി-20 തുടങ്ങി നാല് പ്രധാന ടൂര്‍ണമെന്റുകളില്‍ പാക്കിസ്ഥാനെതിരെ നേടുന്ന ഇന്ത്യയുടെ ആധികാരിക വിജയം കൂടിയാണിത്.പ്രകാശ് ജയരാമയ്യയാണ് മാന്‍ ഓഫ് ദി മാച്ച്.മാന്‍ഒഫ് ദി സീരിസില്‍ ബി വണ്‍ വിഭാഗത്തില്‍ പാക്കിസ്ഥാന്റെ റിയാസത്ത് ഖാനും ബി ടുവില്‍ പാക്കിസ്ഥാന്റെ തന്നെ ബദര്‍ മുനീറിനെയും ബി ത്രിയില്‍ ശ്രീലങ്കയുടെ സുരംഗ സമ്പത്തിനെയും തിരഞ്ഞെടുത്തു.

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES