• +91 471 2326522
  • +91 471 2331368
കൊച്ചി.കാഴ്ച പരിമിതരുടെ ടി-20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ കടന്നു.സെമിയില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം.ഹൈദരാബാദ് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 10 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു.മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 13 ഓവറില്‍ ലക്ഷ്യം മറികടന്നു.ഓപ്പണറായ പ്രകാശ് ജെ ,സെഞ്ച്വറി നേടി.52 പന്തില്‍ 115 റണ്‍സെടുത്തു.മറ്റൊരു ഓപ്പണറായ അജയ് കുമാര്‍ റെഢി 30 പന്തില്‍ നിന്നും 51 റണ്‍സെടുത്തു. ശനിയാഴ്ച നടക്കുന്ന ബംഗ്ലാദേശ് പാക്കിസ്ഥാന്‍ രണ്ടാം സെമിഫൈനല്‍ മത്സരത്തിലെ വിജയിയെ ആയിരിക്കും ഇന്ത്യനേരിടുക.

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES