• +91 471 2326522
  • +91 471 2331368

അണ്ടര്‍ 23 അന്തര്‍ സംസ്ഥാന വനിത ഏകദിന ക്രിക്കറ്റില്‍ കേരളം റണ്ണര്‍ അപ്പ്.5 മത്സരങ്ങളില്‍ നിന്ന് 3 വിജയം നേടിയ കേരളം 12 പോയിന്റുകളുമായാണ് രണ്ടാം സ്ഥാനത്തെത്തിയത്.ആന്ധ്രയാണ് പോയിന്റു നിലയില്‍ ഒന്നാമത്.20 പോയിന്റ്.തമിഴ്‌നാടിനും 12 പോയിന്റുകളുണ്ടെങ്കിലും മികച്ച റണ്‍റേറ്റ് കേരളത്തിനു തുണയായി.അവസാന മത്സരത്തില്‍ തമിഴ്‌നാടിനെതിരെയായിരുന്നു കേരളത്തിന്റെ മൂന്നാം വിജയം.തമിഴ്‌നാടിനെ 113 റണ്‍സിന് കേരളം തകര്‍ത്തു.ആലപ്പുഴ എസ്.ഡി.കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞൈടുത്ത കേരളം നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു.ക്യാപ്റ്റന്‍ സജ്‌നയുടെ സെഞ്ച്വറിയായിരുന്നു കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. സജ്‌ന പുറത്താകാതെ 99 പന്തില്‍ 120 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ തമിഴ്‌നാട് 38.4 ഓവറില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായി.അനീന മാത്യൂസ് 30 റണ്‍സ് വഴങ്ങി തമിഴ്‌നാടിന്റെ 5 വിക്കറ്റുകള്‍ വീഴ്ത്തി.സജ്‌ന,അക്ഷയ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ നേടി.

മറ്റു രണ്ടു മത്സരങ്ങളില്‍ കര്‍ണ്ണാടക 8 വിക്കറ്റിന് ഗോവയെയും ആന്ധ്ര 6 വിക്കറ്റിന് ഹൈദരാബാദിനെയും തോല്‍പ്പിച്ചു.


KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES