• +91 471 2326522
  • +91 471 2331368
37 മത് ഡോ: എം.എസ്.നായർ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റ് മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് ഏറണാകുളത്തിനും, റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂരിനും, വിജയം. പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജോളിറോവേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മുപ്പത്തി ഏഴാമത് ഡോ: എം.എസ്.നായർ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ന് നടന്ന മത്സരങ്ങളിൽ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് ഏറണാകുളം 26 റൺസിന് ഉൽഭവ് ആത്രേയ ത്രിശ്ശൂരിനെയും, റെഡ് ഫ്ലവർ ബി.കെ 55 കണ്ണുർ 4 വിക്കറ്റുകൾക്ക് മാസ്റ്റേഴ്സ് ആർ.സി.സി.ബി ഏറണാകുളത്തെയും പരാജയപ്പെടുത്തി.
രാവിലെത്തെ മത്സരത്തിൽ ടോസ് നേടിയ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് ഏറണാകുളം 29.3 ഓവറിൽ 139 റൺസിന് എല്ലാവരും പുറത്ത്. ശക്തിവേൽ 33 റൺസ്, ആദർശ് ദിലീപ് കുമാർ 28 റൺസ്. ഉൽഭവ് ആത്രേയ ത്രിശ്ശൂർ 28.5 ഓവറിൽ 113 റൺസിന് എല്ലാവരും പുറത്തായി. റോജിത്ത് 50 റൺസ്. മുത്തൂറ്റിന്റെ അഖിൽ അശോക് 6 ഓവറിൽ 9 റൺസിന് 4 വിക്കറ്റും, ആതിഫ് ബിൻ 5.5 ഓവറിൽ 20 റൺസിന് 3 വിക്കറ്റും നേടി. ഉച്ചക്ക് ശേഷം നടന്ന മത്സരത്തിൽ ടോസ് നേടിയ മാസ്റ്റേഴ്സ് ആർ.സി.സി.ബി ഏറണാകുളം 27 ഓവറിൽ 6 വിക്കറ്റിന് 124 റൺസ്. ലിസ്റ്റൺ അഗസ്റ്റിൻ 50 റൺസ്. റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂരിന്റെ ഫർസീൻ 5 ഓവറിൽ 12 റൺസിന് 3 വിക്കറ്റ്. റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂർ 25.2 ഓവറിൽ 6 വിക്കറ്റിന് 128 റൺസ്. ശ്രീരൂപ് എം.പി 39 റൺസും, സൽമാൻ നിസാർ 28 റൺസും നേടി.
Link online score card https://cricheroes.in/scorecard/802157/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/Masters-RCCB-Ernakulam-vs-Red-Flower-B-K-55?fbclid=IwAR0cku8GoFPxaxdhR9YFbVyqits9SxKc8nLf3hsY42j-PceEntf9yxzj7Lc#scorecard https://cricheroes.in/scorecard/802143/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/Muthoot-Microfin-Ltd-Ernakulam-vs-Ulbhav-Atreya-Thrissur?fbclid=IwAR2nKS1CbyCNs3EWhsSdB9zzbmJOGnyT1j8KT-veC5DMoNgr96RmU3sKMC0#scorecard

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES