• +91 471 2326522
  • +91 471 2331368

റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂർ ജേതാക്കൾ

പെരിന്തൽമണ്ണ ജോളിറോവേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച മുപ്പത്തി ഏഴാമത് ഡോ എം.എസ്.നായർ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിന്റെ ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂർ 19 റൺസിന് കഴിഞ്ഞ വർഷത്തെ ജേതാക്കളായ മാസ്റ്റേഴ്സ് ആർ.സി.സി.എ ഏറണാകുളത്തെ പരാജയപ്പെടുത്തി ടൂർണമെന്റിന്റെ ഈ വർഷത്തെ ജേതാക്കളായി.

സ്കോർ: ടോസ് നേടിയ റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂർ 40 ഓവറിൽ 161 റൺസിന് എല്ലാവരും പുറത്തായി. ധീരജ് പ്രേം 33 റൺസ്, ഫർസീൻ സി.ഓ.ടി 21 റൺസ്. മാസ്റ്റേഴ്സ് ആർ.സി.സി.യുടെ ബേസിൽ എൻ.പി 10 ഓവറിൽ 40 റൺസിന് 4 വിക്കറ്റും, അതുൽ രവീന്ദ്രൻ 6 ഒവറിൽ 21 റൺസിന് 3 വിക്കറ്റും വീഴ്ത്തി.
മാസ്റ്റേഴ്സ് ആർ.സി.സി.എ ഏറണാകുളം 45.2 ഓവറിൽ 142 റൺസിന് എല്ലാവരും പുറത്തായി. എം.എസ് അഖിൽ 62 റൺസ്, ക്യാപ്റ്റൻ വിനുകുമാർ 58 റൺസ്. റെഡ് ഫ്ലവറിന്റെ മിധുൻ പി.കെ 10 ഓവറിൽ 21 റൺസിന് 5 വിക്കറ്റ് വീഴ്ത്തി.

വിജയികൾക്ക് മലപ്പുറം എസ്.പി ശ്രീ യു.അബ്ദുൽ കരീം ഐ.പി.എസ് ട്രോഫിയും, ക്യാഷ് അവാർഡും സമ്മാനിച്ചു.

താഴെ പറയുന്നവരെ ടൂർണമെന്റിലെ മികച്ച കളിക്കാരായി തിരെഞ്ഞെടുക്കുകയും അവർക്കുള്ള പുരസ്ക്കാരങ്ങളും സമ്മാനിച്ചു. .

മാൻ ഓഫ് ദി മാച്ച്: മിധുൻ പി.കെ (റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂർ), ബെസ്റ്റ് ഫീൽഡർ: ഹരി ക്യഷ്ണൻ (മാസ്റ്റേഴ്സ് ആർ.സി.സി.എ ഏറണാകുളം), ബെസ്റ്റ് ബൌളർ: ഫർസീൻ സി.ഓ.ടി (റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂർ), ബെസ്റ്റ് വിക്കറ്റ് കീപ്പർ : ധീരജ് പ്രേം (റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂർ), ബെസ്റ്റ് ഓൾ റൌണ്ടർ : അക്ഷയ് ചന്ദ്രൻ (റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂർ), ബെസ്റ്റ് ബാറ്റ്സ്ന്മാൻ : വിനു കുമാർ (മാസ്റ്റേഴ്സ് ആർ.സി.സി.എ ഏറണാകുളം), ടൂർണമെന്റിലെ മോസ്റ്റ് പ്രോമിസിംഗ് യങ്സ്റ്ററായി ജോളീ റോവേഴ്സ് പെരിന്തൽമണ്ണയിലെ മുഹമ്മദ് ഇശാക്കിനും, ജോളീ റോവേഴ്സിന്റെ 2019- 20 മികച്ച കളിക്കാരനായി ഷബിൻ പാഷക്കും പുരസ്ക്കാരം നൽകി.

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES