• +91 471 2326522
  • +91 471 2331368

മുത്തൂറ്റ് ഇ.സി.സി ‘എ’ ഏറണാകുളത്തിനും, ഗാലക്സി പാലക്കാടിനും വിജയം

പെരിന്തൽമണ്ണ ജോളിറോവേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മുപ്പത്തി ഏഴാമത് ഡോ: എം.എസ്.നായർ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ന് നടന്ന രണ്ടാം ഘട്ട പൂൾ ബി’ ലീഗ് മത്സരത്തിൽ മുത്തൂറ്റ് ഇ.സി.സി.എ ഏറണാകുളം 42 റൺസിന് സ്വാൻടൺസ് ഏറണാകുളത്തെയും, ഗാലക്സി സി.സി പാലക്കാട് 102 റൺസുകൾക്ക് ജോളീ റോവേഴ്സ് പെരിന്തൽമണ്ണയെയും പരാജയപ്പെടുത്തി.

സ്കോർ: രാവിലെത്തെ മത്സരത്തിൽ ടോസ് നേടിയ സ്വാൻടൺസ് ഏറണാകുളം മുത്തൂറ്റ് ഇ.സി.സി. ‘എ‘ ഏറണാകുളത്തിന് ബാറ്റിംഗ് നൽകി. മുത്തൂറ്റ് ഇ.സി.സി. ‘എ‘ 30 ഓവറിൽ 9 വിക്കറ്റിന് 172 റൺസ്. ആനന്ദ് ബാബു 64 റൺസ്, ക്യാപ്റ്റൻ അനൂജ് ജോതിൻ 43 റൺസ്. സ്വാൻടൺസിന്റെ ഹരി ക്യഷ്ണൻ 6 ഓവറിൽ 32 റൺസിന് 4 വിക്കറ്റും, വിഷ്ണു പി.കെ 6 ഓവറിൽ 19 റൺസിന് 3 വിക്കറ്റും.
സ്വാൻടൺസ് ഏറണാകുളം 25.5 ഓവറിൽ 130 റൺസിന് എല്ലവരും പുറത്തായി. റിബിൻ വർഗീസ് 26 റൺസ്. മുത്തൂറ്റ് ഇ.സി.സി. ‘എ‘ യുടെ ആനന്ദ് ജോസഫ് 3.5 ഓവറിൽ 11 റൺസിന് 4 വിക്കറ്റ്, അഖിൽ എം 6 ഓവറിൽ 22 റൺസിന് 3 വിക്കറ്റ്.

ഉച്ചക്ക് ശേഷം നടന്ന മത്സരത്തിൽ ടോസ് നേടിയ ഗാലക്സി പാലക്കാട് 30 ഓവറിൽ 9 വിക്കറ്റിന് 179 റൺസ്. സച്ചിൻ 60 റൺസ്, അശ്വിൻ ആനന്ദ് 36 റൺസ്. ജോളീ റോവേഴ്സിന്റെ രാഹുൽ മോഹൻ 6 ഓവറിൽ 29 റൺസിന് 3 വിക്കറ്റ്.

ജോളീ റോവേഴ്സ് പെരിന്തൽമണ്ണ 23.1 ഓവറിൽ 77 റൺസിന് എല്ലാവരും പുറത്തായി. ഗാലക്സി പാലക്കാടിന്റെ മുരുഗൻ 6 ഓവറിൽ 21 റൺസിന് 4 വിക്കറ്റ്.

Link online score card

https://cricheroes.in/scorecard/823218/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/Galaxy-Palakkad-vs-Jolly-Rovers-Perintalmanna?fbclid=IwAR2qF5zU0-Z0gBXYVRJl4SJ7jzM6i_oAhdP5jjuojjt0uGqhcNYj2B9qVYM#scorecard

https://cricheroes.in/scorecard/823209/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/Muthoot-ECC-A-Ernakulam-vs-Swantons-Ernakulam-A?fbclid=IwAR2EPJC7hyh5PfPG3XA84TE-GAN6NrM90TClDnkKik_pCu-bazQyAZQLzv4#scorecard

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES