• +91 471 2326522
  • +91 471 2331368
കാഴ്ച്ച പരിമിതരുടെ ക്രിക്കറ്റിലും പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നു. കൊച്ചി: ഇന്ത്യയില്‍ ആദ്യമായി കാഴ്്ച്ച പരിമിതരുടെ ക്രിക്കറ്റിലും പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുന്നു. ഐ പി ലിനും ഐ എസ് എല്ലിനും പിറകെ, കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ലീഗ് എന്ന് പേരിട്ടിരിക്കുന്ന പ്രീമിയര്‍ ലീഗ് വേള്‍ഡ് ഡിസബിലിറ്റി ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 2-3 തിയതികളിലാണ് നടക്കുക. തൃപ്പൂണിത്തുറ പാലസ് ഓവലില്‍ രാത്രിയാകും ടി 20 മത്സരങ്ങള്‍ നടക്കുക. ഇന്ത്യയില്‍ ആദ്യമായാണ് കാഴ്ച്ചപരിമിതരുടെ ക്രിക്കറ്റ് മത്സരം ഫ്‌ളെഡ്‌ലിറ്റില്‍ നടക്കുന്നത്. സംസ്ഥാനത്തെ 4 പ്രധാന നഗരങ്ങളില്‍ നിന്ന് 4 ടീമുകളാണ് ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുക. ട്രിവാന്‍ഡ്രം തണ്ടേഴ്‌സ്, കൊച്ചി സ്‌കോര്‍പിയന്‍സ്, കാലിക്കറ്റ് ഹറിക്കേന്‍സ്, കണ്ണൂര്‍ ബ്ലിസാര്‍ഡ്‌സ് എന്നിവയാണ് ടീമുകള്‍. ഓരോ ടീമിലും കേരളത്തില്‍ നിന്നുള്ള എട്ട് കളിക്കാര്‍ക്ക് പുറമെ, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ദേശീയ ടീമിലടക്കം കളിച്ച 6 പേര്‍ വീതമുണ്ടാകുമെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്റി അറിയിച്ചു. കാഴ്ച്ച പരിമിതരുടെ ക്രിക്കറ്റില്‍ ദേശീയ തലത്തില്‍ മികച്ച് നില്‍ക്കുന്ന 56 കളിക്കാരാണ് പ്രീമിയര്‍ ലീഗില്‍ കളിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ തലത്തിലുള്ള മികച്ച 4 താരങ്ങളാകും ഓരോ ടീമിനെയും നയിക്കുക. ജനുവരിയില്‍ ഇന്ത്യയില്‍ നടക്കുന്ന കാഴ്ച്ച പരിമിതരുടെ ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പ്രീമിയര്‍ ലീഗ് കളിക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ക്രിക്കറ്റ് അസോസിയേഷന്‍ തന്നെയാണ് 4 ടീമുകളുടെയും സ്‌പോണ്‍സര്‍. അതേസമയം, ടീമുകള്‍ക്ക് സ്‌പോണ്‍സര്‍മാരെ തേടുന്നതായും ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള ഭാരവാഹികള്‍ അറിയിച്ചു. ടൈറ്റില്‍ സ്‌പോണ്‍സറെയും തേടുന്നുണ്ട്. ക്രിക്കറ്റ് ലീഗിന്റെ ഫൈനല്‍ മത്സരം കാണാന്‍ എത്തുമെന്നും സമാപന ചടങ്ങില്‍ പങ്കെടുക്കാമെന്നും ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക്ക് ഉറപ്പ് നല്‍കിയതായി ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള ഭാരവാഹികള്‍ അറിയിച്ചു.

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES