• +91 471 2326522
  • +91 471 2331368
കൊച്ചി: ഇന്ത്യയില്‍ ആദ്യമായി കാഴ്്ച്ച പരിമിതിയുള്ളവര്‍ക്കുവേണ്ടി നടത്തുന്ന പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മത്സരങ്ങളുടെ ക്യാപറ്റന്‍മാരെ തീരുമാനിച്ചു. സംസ്ഥാനത്തെ 4 പ്രധാന നഗരങ്ങളില്‍ നിന്ന് നാല് ടീമുകളാണ് ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുക. ട്രിവാന്‍ഡ്രം തണ്ടേഴ്‌സ്, കൊച്ചി സ്‌കോര്‍പിയന്‍സ്, കാലിക്കറ്റ് ഹറിക്കേന്‍സ്, കണ്ണൂര്‍ ബ്ലിസാര്‍ഡ്‌സ് എന്നിവയാണ് ടീമുകള്‍. കാഴ്ച്ച പരിമിതിയുള്ളവരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അജയ് റഡ്ഡിയാണ് കണ്ണൂര്‍ ബ്ലിസാര്‍ഡ്‌സിന്റെ ക്യാപ്റ്റന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ പ്രകാശ് ജയരാമയ്യ കാലിക്കറ്റ് ഹറിക്കേന്‍സിനെ നയിക്കും. പൂര്‍ണ അന്ധതയുള്ളവരുടെ രാജ്യാന്തര ക്രിക്കറ്റിലെ മികച്ച ബാറ്റസ്മാന്‍ ഖേദന്‍ പട്ടേലാണ് കൊച്ചി സ്‌കോര്‍പിയന്‍സിനെ നയിക്കുക. ഇന്ത്യന്‍ ടീമിലെ മികച്ച ഓള്‍ റൗണ്ടര്‍ വെങ്കിടേഷാണ് ട്രിവാന്‍ഡ്രം തണ്ടേഴ്‌സിനെ നയിക്കുന്നത്.

KERALA SEASON SCHEDULE

LATEST MATCHES