• +91 471 2326522
  • +91 471 2331368

അണ്ടര്‍ 23 അന്തര്‍ സംസ്ഥാന വനിത ഏകദിന ക്രിക്കറ്റില്‍ കേരളത്തിന് രണ്ടാം വിജയം.ഗോവയെ 55 റണ്‍സിന് കേരളം പരാജയപ്പെടുത്തി.ആലപ്പുഴ എസ്.ഡി.കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞൈടുത്ത കേരളം 47.5 ഓവറില്‍ 168 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഗോവ 43.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായി.മിന്നു മാണി,സജ്‌ന എസ്,കീര്‍ത്തി കെ.ജെയിംസ് എന്നിവര്‍ 2 വിക്കറ്റുകള്‍ വീതം വീഴ്ത്തി.

കളമശ്ശേരി സെന്റെ്.പോള്‍സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ആന്ധ്ര 7 വിക്കറ്റിന് തമിഴ്‌നാടിനെ തോല്‍പ്പിച്ചു.നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റിന് 192 റണ്‍സെടുത്തു.ആന്ധ്ര 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.ആന്ധ്രയ്ക്കായി ഓപ്പണര്‍ അനുഷ സെഞ്ച്വറി നേടി.(102)

ഹൈദരാബാദും കര്‍ണ്ണാടകയുമായി നടന്ന മൂന്നാം മത്സരത്തില്‍ ഹൈദരാബാദ് 1 വിക്കറ്റിന് വിജയിച്ചു.കാക്കനാട് രാജഗിരി കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ കര്‍ണ്ണാടക 192 റണ്‍സെടുത്തു.മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 9 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES