• +91 471 2326522
  • +91 471 2331368
അണ്ടര്‍ 23 അന്തര്‍ സംസ്ഥാന വനിത ഏകദിന ക്രിക്കറ്റില്‍ കേരളത്തിന് ഹൈദരാബാദിനെതിരെ 42 റണ്‍സിന്റെ വിജയം.കാക്കനാട് രാജഗിരി കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞൈടുത്ത കേരളം നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റിന് 146 റണ്‍സെടുത്തു.സജ്‌ന എസ് 57 ഉം,മിന്നു മാണി 41 ഉം റണ്‍സ് വീതം നേടി.മറുപടി ബാറ്റിംഗിനിറങ്ങിയ 41 ഓവറില്‍ 104 റണ്‍സിന് ഓള്‍ഔട്ടായി.മിന്നു മാണി16 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. കളമശ്ശേരി സെന്റെ്്.പോള്‍സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ആന്ധ്ര 9 വിക്കറ്റിന് കര്‍ണ്ണാടകയെ തോല്‍പ്പിച്ചു.കര്‍ണ്ണാടകയുടെ 124 എന്ന സ്‌കോര്‍ 34 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ ആന്ധ്ര മറി കടന്നു. തമിഴ്‌നാടും ഗോവയുമായി നടന്ന മൂന്നാം മത്സരത്തില്‍ തമിഴ്‌നാട് 7 വിക്കറ്റിന് വിജയിച്ചു.ആലപ്പുഴ എസ്.ഡി.കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍182 റണ്‍സെടുത്ത ഗോവയുടെ വെല്ലുവിളി ഡി ഹേമലതയുടെ സെഞ്ച്വറി മികവില്‍ തമിഴ്‌നാട് 3 വിക്കറ്റ് നഷടത്തില്‍ മറികടന്നു.113 പന്തില്‍ നിന്നും ഹേമലത 105 റണ്‍സെടുത്തു.

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES