• +91 471 2326522
  • +91 471 2331368
37 മത് ഡോ: എം.എസ്.നായർ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റ് പ്രസിഡന്റ്സ് ജൂനിയർ പെരിന്തൽമണ്ണക്കും, എസ്.എൻ കോളേജ് കണ്ണൂരിനും വിജയം. പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജോളിറോവേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മുപ്പത്തി ഏഴാമത് ഡോ: എം.എസ്.നായർ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ പ്രസിഡന്റ്സ് ജൂനിയർ പെരിന്തൽമണ്ണ 7 വിക്കറ്റുകൾക്ക് വല്ലപ്പുഴ ക്രിക്കറ്റ് ക്ലബ്ബിനെയും, എസ്.എൻ കോളേജ് കണ്ണൂർ 107 റൺസിന് ബുഡോലിൻ ക്രിക്കറ്റ് അക്കാഡമി ത്രിശ്ശൂരിനെയും പരാജയപ്പെടുത്തി. സ്കോർ:രാവിലെത്തെ മത്സരത്തിൽ പ്രസിഡന്റ്സ് ജൂനിയർ പെരിന്തൽമണ്ണ ടോസ് നേടി ഫീൽഡിംഗ് തിരെഞ്ഞെടുത്തു. വല്ലപ്പുഴ ക്രിക്കറ്റ് ക്ലബ്ബ് 30 ഓവറിൽ 9 വിക്കറ്റിന് 173 റൺസ്. മുഹമ്മദ് സയ്യിദ് 44 റൺസ്. ഫഹദുദീൻ 32 റൺസ്. പ്രസിഡന്റ്സിന്റെ നിവാസ് പി.എം 6 ഓവറിൽ 26 റൺസിന് 3 വിക്കറ്റ്. പ്രസിഡന്റ്സ് ജൂനിയർ പെരിന്തൽമണ്ണ 23.5 ഓവറിൽ 3 വിക്കറ്റിന് 177 റൺസ്. നിവാസ് പി.എം 44 റൺസ്, അരുൺ ക്രിഷ്ണ പുറത്താകാതെ 42* റൺസ്, സുബിൻ ജിത്ത്. എം 40 റൺസ്. ഉച്ചക്ക് ശേഷം നടന്ന മത്സരത്തിൽ ടോസ് നേടിയ എസ്.എൻ.കോളേജ് കണ്ണുർ 28.4 ഓവറിൽ 151 റൺസിന് എല്ലാവരും പുറത്ത്. എസ്.എൻ കോളേജിന്റെ യശ്വന്ത് ആർ.എസ് 41 റൺസ്. ബുഡോലിന്റെ മനോജ് 6 ഓവറിൽ 32 റൺസിന് 5 വിക്കറ്റ്. ബുഡോലിൻ ക്രിക്കറ്റ് അക്കാഡമി കോലാഴി 17.3 ഓവറിൽ 44 റൺസിന് എല്ലാവരും പുറത്ത്. എസ്.എൻ.കോളേജിന്റെ അഭിജിത്ത് കെ. 6 ഓവറിൽ 11 റൺസിന് 5 വിക്കറ്റ്. രാവിലെ ടൂർണമെന്റിന്റെ ഉദ്ഘാടനം ഡോ.എസ്. രാമദാസ് നിർവ്വഹിച്ചു.

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES