• +91 471 2326522
  • +91 471 2331368

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജോളിറോവേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മുപ്പത്തി ഏഴാമത് ഡോ: എം.എസ്.നായർ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ന് നടന്ന മത്സരങ്ങളിൽ ഉൽഭവ് ആത്രേയ ത്രിശ്ശൂർ 128 റൺസിന് പ്രസിഡന്റ്സ് ജൂനിയർ പെരിന്തൽമണ്ണയെയും, എസ്.എൻ.കോളേജ് കണ്ണൂർ 6 വിക്കറ്റുകൾക്ക് സസക്സ് കാലിക്കറ്റിനെയും പരാജയപ്പെടുത്തി.

സ്കോർ:രാവിലെത്തെ മത്സരത്തിൽ ടോസ് നേടിയ ഉൽഭവ് ആത്രേയ ത്രിശ്ശൂർ 29.2 ഓവറിൽ 211 റൺസിന് എല്ലാവരും പുറത്ത്. ക്യാപ്റ്റൻ റോജിത്ത് സെഞ്ചുറി (102) നേടി. പ്രസിഡന്റ്സിന്റെ ഫൈസൽ 6 ഓവറിൽ 30 റൺസിന് 3 വിക്കറ്റ്.

പ്രസിഡന്റ്സ് ജൂനിയർ പെരിന്തൽമണ്ണ 22.4 ഓവറിൽ 83 റൺസിന് എല്ലാവരും പുറത്തായി. ഉൽഭവ് ആത്രേയയുടെ വിഷ്ണു ടി.എ 6 ഓവറിൽ 27 റൺസിന് 4 വിക്കറ്റും, മുഹമ്മദ് അനസ് ഇ.യു 5.4 ഓവറിൽ 12 റൺസിന് 3 വിക്കറ്റും നേടി.

ഉച്ചക്ക് ശേഷം നടന്ന മത്സരത്തിൽ സസക്സ് കാലിക്കറ്റ് 30 ഓവറിൽ 9 വിക്കറ്റിന് 166 റൺസ്. ക്യാപ്റ്റൻ നമിത്ത് പുറത്താകതെ 35* റൺസ്. എസ്.എൻ.കോളേജ് കണ്ണൂരിന്റെ വിഷ്ണു എം.പി 6 ഓവറിൽ 23 റൺസിന് 3 വിക്കറ്റ് നേടി.

എസ്.എൻ.കോളേജ് കണ്ണൂർ 28.4 ഓവറിൽ 4 വിക്കറ്റിന് 169 റൺസ്. മുഹമ്മദ് കൈഫ് 79 റൺസും, ധീരജ് എം.എൻ പുറത്താകാതെ 37* റൺസും നേടി.


Link online score card today’s matches

https://cricheroes.in/scorecard/791046/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/Ulbhav-Atreya-Thrissur-vs-Presidents-Junior,-Perinthalmanna#scorecard

https://cricheroes.in/scorecard/791041/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/Sussex-CA-Calicut-vs-S-N-College-Kannur

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES