• +91 471 2326522
  • +91 471 2331368

ജോളീ റോവേഴ്സ് പെരിന്തൽമണ്ണക്കും, എസ്.എൻ കോളേജ് കണ്ണൂരിനും വിജയം.പെരിന്തൽമണ്ണ ജോളിറോവേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മുപ്പത്തി ഏഴാമത് ഡോ: എം.എസ്.നായർ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ന് നടന്ന മത്സരങ്ങളിൽ ജോളീ റോവേഴ്സ് പെരിന്തൽമണ്ണ 4 വിക്കറ്റുകൾക്ക് പ്രീമിയർ ബൈജ്ജൂസ് ക്രിക്കറ്റ് അക്കാഡമി ത്രിശ്ശൂരിനെയും, എസ്.എൻ.കോളേജ് കണ്ണൂർ 2 റൺസിന് ഇ.കെ.കെ ഗ്ലോബ് സ്റ്റാർ ആലുവയെയും പരാജയപ്പെടുത്തി.

രാവിലെത്തെ മത്സരത്തിൽ ടോസ് നേടിയ ജോളീ റോവേഴ്സ് പെരിന്തൽമണ്ണ – പ്രീമിയർ ബൈജ്ജൂസ് ക്രിക്കറ്റ് അക്കാഡമി ത്രിശ്ശൂരിന് ബാറ്റിംഗ് നൽകി. പ്രീമിയർ ബൈജ്ജൂസ് 26.3 ഓവറിൽ 123 റൺസിന് എല്ലാവരും പുറത്തായി. ഉണ്ണി 29 റൺസ്. ജോളീ റോവേഴ്സിന്റെ ജുബിൻ എൻ.കെ 3 ഓവറിൽ 11 റൺസിന് 3 വിക്കറ്റ്.

ജോളീ റോവേഴ്സ് പെരിന്തൽമണ്ണ 25.5 ഓവറിൽ 6 വിക്കറ്റിന് 124 റൺസ്. റബിൻ ക്യഷ്ണ 27 റൺസ്, ആനന്ദ് ക്യഷ്ണൻ പുറത്താകാതെ 25* റൺസ്. പ്രീമിയർ ബൈജ്ജൂസിന്റെ വിനോദ് കുമാർ 6 ഓവറിൽ 21 റൺസിന് 3 വിക്കറ്റ്.

ഉച്ചക്ക് ശേഷം നടന്ന മത്സരത്തിൽ ടോസ് നേടിയ എസ്.എൻ കോളേജ് കണ്ണൂർ 30 ഓവറിൽ 9 വിക്കറ്റിന് 162 റൺസ്. ആഷിൽ പ്രകാശ് 31 റൺസ്, മുഹമ്മദ് കൈഫ് 30 റൺസ്. ഇ.കെ.കെ ഗ്ലോബ് സ്റ്റാറിന്റെ ഷിബു വർഗീസ് 6 ഓവറിൽ 29 റൺസിന് 3 വിക്കറ്റ്.

ഇ.കെ.കെ ഗ്ലോബ് സ്റ്റാർ ആലുവ 30 ഓവറിൽ 160 റൺസിന് എല്ലാവരും പുറത്തായി. ക്യാപ്റ്റൻ വിഷ്ണു അജിത്ത് 58 റൺസ്, അബ്ദുൽ ഫർഹാൻ ടി.കെ 33 റൺസ്. എസ്.എൻ കോളേജിന്റെ അതുൽ എ 6 ഓവറിൽ 28 റൺസിന് 3 വിക്കറ്റ്.

Link online score card

https://cricheroes.in/scorecard/803601/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/S-N-College-Kannur-vs-EKK-Globstar-Aluva?fbclid=IwAR3RjexTpchaVtrIlExkXBNPRU6AF5aX0mFio5UAMKvAbxgCvpU4k16jUKs#scorecard

 

https://cricheroes.in/scorecard/803553/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/Premier-Byjus-Cricket-Academy-Thrissur-vs-Jolly-Rovers-Perintalmanna?fbclid=IwAR17NebSsNMETy6rgTvOEyIdHRUewb2xPZiYfrxgI8i4If_WG9AnharBzcQ#scorecard

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES