• +91 471 2326522
  • +91 471 2331368

37 മത് ഡോ: എം.എസ്.നായർ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റ്
പ്രീമിയർ ബൈജ്ജൂസ് ക്രിക്കറ്റ് അക്കാഡമി ത്രിശ്ശൂരിനും, റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂരിനും
വിജയം.

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജോളിറോവേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മുപ്പത്തി ഏഴാമത് ഡോ: എം.എസ്.നായർ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ന് നടന്ന മത്സരങ്ങളിൽ പ്രീമിയർ ബൈജ്ജൂസ് ക്രിക്കറ്റ് അക്കാഡമി ത്രിശ്ശൂർ 7 വിക്കറ്റുകൾക്ക് സ്വാൻടൺസ് ട്രസ്റ്റ് ഏറണാകുളത്തെയും, റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂർ 108 റൺസിന് ലോർഡ്സ് ക്രിക്കറ്റ് അക്കാഡമി മലപ്പുറത്തെയും പരാജയപ്പെടുത്തി.

രാവിലെത്തെ മത്സരത്തിൽ ടോസ് നേടിയ സ്വാൻടൺസ് ട്രസ്സ് ഏറണാകുളം 26.5 ഓവറിൽ 102 റൺസിന് എല്ലാവരും പുറത്ത്. ജസീർ സി.എൻ 29 റൺസ്. പ്രീമിയർ ബൈജ്ജൂസിന്റെ ബോവാസ് ജസ്റ്റിൻ 6 ഓവറിൽ 29 റൺസിന് 3 വിക്കറ്റ്.
പ്രീമിയർ ബൈജ്ജൂസ് ക്രിക്കറ്റ് അക്കാഡമി ത്രിശ്ശൂർ 19.2 ഓവറിൽ 3 വിക്കറ്റിന് 103 റൺസ്. ഡോണി പുറത്താകാതെ 40* റൺസും, ആകാശ് സി. പിള്ളൈ 25 റൺസും നേടി.

ഉച്ചക്ക് ശേഷം നടന്ന മത്സരത്തിൽ ടോസ് നേടിയ റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂർ 30 ഓവറിൽ 5 വിക്കറ്റിന് 228 റൺസ്. രഞ്ജി താരങ്ങളായ അക്ഷയ് ചന്ദ്രൻ സെഞ്ചുറിയും (103) സൽമാൻ നിസാർ അർദ്ധ സെഞ്ചുറിയും (50) നേടി, രാഹുൽ സി. 39 റൺസും നേടി. ലോർഡ്സ് ക്രിക്കറ്റ് അക്കാഡമിയുടെ വിജയ് 6 ഓവറിൽ 71 റൺസിന് 3 വിക്കറ്റ്.
ലോർഡ്സ് ക്രിക്കറ്റ് അക്കാഡമി 27.3 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്ത്. പി.ഹിഷാമുദ്ദീൻ 21 റൺസ്. റെഡ് ഫ്ലവർ ബി.കെ 55 കണ്ണൂരിന്റെ അക്ഷയ് ചന്ദ്രൻ 5.3 ഓവറിൽ 13 റൺസിന് 3 വിക്കറ്റ്.

Link online score card

https://cricheroes.in/scorecard/797754/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/Swantons-Trust-Ernakulam-vs-Premier-Byjus-Cricket-Academy-Thrissur?fbclid=IwAR0bIyuZVYVxSOFS0ujadG08-Sdv0e533ikt4TRnMEG4ZnZIUPTTTE5OVqQ#scorecard

https://cricheroes.in/scorecard/799260/37th-Dr-MS-Nair-Memorial-All-Kerala-Cricket-Tournament/Red-Flower-B-K-55-vs-LORDS-CA-Malappuram?fbclid=IwAR3Xe_KYU2IcwTLhMQMHL5eFSaBWGQF8LOciUbyXdfQNT5m-KmINRiqWE4c#scorecard

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES